യു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായി ഇന്ത്യയുടെ അങ്കിത റെയ്ന സഖ്യം

20210902 125146

യു.എസ് ഓപ്പണിൽ വനിത ഡബിൾസിൽ ആദ്യ റൗണ്ടിൽ പുറത്തായി ഇന്ത്യൻ താരം അങ്കിത റെയ്ന ഉക്രൈൻ താരം കാതറീന സഖ്യം. എട്ടാം സീഡ് ആയ ആന്ദ്രിയ കെൽപാക്, ദാരിയ ജുറാക് സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇവർ തോൽവി വഴങ്ങിയത്.

6-1, 6-1 എന്ന സ്കോറിന് തകർന്നടിഞ്ഞ അങ്കിത സഖ്യത്തിന് ഒരു നിലക്കും മത്സരത്തിൽ പിടിച്ചു നിൽക്കാൻ ആയില്ല. തോൽവി വഴങ്ങിയെങ്കിലും ഈ വർഷം നാലു ഗ്രാന്റ് സ്‌ലാമിലും ഒളിമ്പിക്‌സിലും യോഗ്യത നേടാൻ അങ്കിതക്ക് സാധിച്ചു. ഒരൊറ്റ ജയം ഈ മത്സരങ്ങളിൽ നേടാൻ ആയില്ല എങ്കിലും വരും വർഷങ്ങളിൽ ഇത് തിരുത്താൻ ആവും ഇന്ത്യൻ താരം ശ്രമിക്കുക.

Previous articleഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വാറ്റ്ഫോർഡും ഒഡീഷയും ഒന്നിക്കുന്നു
Next articleഷെരീഫ് മുഹമ്മദ് ഇനി ഗോകുലം കേരളയുടെ ക്യാപ്റ്റൻ