ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വാറ്റ്ഫോർഡും ഒഡീഷയും ഒന്നിക്കുന്നു

20210902 122554

ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗ് ക്ലബായ വാട്ട്ഫോർഡ് എഫ്സിയുമായി മൂന്ന് വർഷത്തെ ചരിത്രപരമായ ഇന്റർനാഷണൽ ക്ലബ് പാർട്ണർഷിപ്പിൽ ഒപ്പുവെച്ചതായി ഒഡീഷ എഫ്സി ഇന്നലെ അറിയിച്ചു. ഈ പങ്കാളിത്തം ഒഡീഷയിലെ ഫുട്ബോൾ വികസിപ്പിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കും എന്നും ഒഡീഷ പറഞ്ഞു വാറ്റ്ഫോർഡിൽ നിന്നുള്ള പരിശീലകർ ഒഡീഷ എഫ്സിയുടെ യുവ ടീമുകളെ സഹായിക്കാൻ ഈ കരാറിന്റെ ഭാഗമായി എത്തും. ഒഡീഷ എഫ്സിയുടെ യൂത്ത് ടീമിലെ കളിക്കാർക്ക് വാട്ട്ഫോർഡിന്റെ ആദ്യ ടീമിനൊപ്പം പരിശീലനം നേടാനുള്ള അവസരം ഇതിലൂടെ ലഭിക്കും.

യുവ ഫുട്ബോൾ കളിക്കാർക്കായുള്ള സ്കൗട്ടിംഗിനും പരിശീലനത്തിനും ഒക്കെ വാട്ട്ഫോർഡും ഒഡീഷ എഫ്സിയും പരസ്പരം സഹായിക്കും. ഒഡീഷ സംസ്ഥാനത്തും ഇന്ത്യയിലുടനീളമുള്ള വനിതാ ഫുട്ബോളിന്റെ വികസനത്തിനായും ക്ലബ്ബുകൾ ഒരുമിച്ച് പ്രവർത്തിക്കും. ഇരു ക്ലബുജളുടെയും വനിതാ ടീമുകൾ തമ്മിൽ സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും. അതിനുപുറമെ, ഭുവനേശ്വർ ആസ്ഥാനമായുള്ള ടീമിന് പ്രീ-സീസൺ പരിശീലനത്തിന്റെ ഭാഗമായി വാറ്റ്ഫോർഡിലേക്ക് യാത്ര ചെയ്യാനും പരിശീലിനം നടത്താനും അവസരമുണ്ട്.

Previous articleഡ്യൂറണ്ട് കപ്പ് നേടൽ തന്നെ ലക്ഷ്യം, ശക്തമായ ടീമുമായി കേരള ബ്ലാസ്റ്റേഴ്സ് കൊൽക്കത്തയിലേക്ക്
Next articleയു.എസ് ഓപ്പൺ ആദ്യ റൗണ്ടിൽ പുറത്തായി ഇന്ത്യയുടെ അങ്കിത റെയ്ന സഖ്യം