നിക്ക് ക്യൂരിയോസിൽ നിന്ന് എന്ത് പ്രതീക്ഷിക്കാമോ അതൊക്കെ നൽകിയ ഒരു മത്സരമായിരുന്നു ആദ്യ റൗണ്ടിൽ ഓസ്‌ട്രേലിയയുടെ 28 സീഡ് പുറത്തെടുത്തത്. ഇടക്ക് അവിശ്വസനീയമായ ഷോട്ടുകൾ കളിച്ച താരം ചെയർ അമ്പയറോടും തന്റെ ബോക്സിനോടും കയർക്കുന്നതും കാണാൻ സാധിച്ചു. എന്നാൽ അമേരിക്കൻ താരം സ്റ്റീവ് ജോൺസനിൽ നിന്നു ഏതാണ്ട് 2 മണിക്കൂർ നീണ്ട മത്സരത്തിൽ അധികം ബുദ്ധിമുട്ട് ഒന്നും ഓസ്‌ട്രേലിയൻ താരം നേരിട്ടില്ല.
6-3 നു ആദ്യ സെറ്റ് എടുത്ത ക്യൂരിയോസിന് എതിരെ ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റിൽ മികച്ച പോരാട്ടം ആണ് അമേരിക്കൻ താരം പുറത്തെടുത്തത്. എന്നാൽ ടൈബ്രേക്കറിൽ തന്റെ വിശ്വരൂപം പൂണ്ട ക്യൂരിയോസ് ടൈബ്രേക്കർ അനായാസം ജയിച്ചു. അവസാനസെറ്റ് 6-4 നും ജയിച്ച താരം രാത്രി വൈകി നടന്ന മത്സരം സ്വന്തം പേരിലാക്കി. രണ്ടാം റൗണ്ടിൽ 23 കാരനായ ഫ്രഞ്ച് താരം അന്റോൺ യൂരീൻ ആണ് ക്യൂരിയോസിന്റെ എതിരാളി.