ഇംഗ്ലണ്ടിന് ആശ്വസിക്കാം, നാലാം ടെസ്റ്റിന് ആൻഡേഴ്സൺ തിരിച്ചെത്തും

ഓസ്‌ട്രേലിയക്കെതിരായ ആഷസ് നാലാം ടെസ്റ്റിന് ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ ജെയിംസ് ആൻഡേഴ്സൺ തിരിച്ചെത്തിയേക്കും. ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തിലാണ് ആൻഡേഴ്സണ് പരിക്കേറ്റത്. ആദ്യ ടെസ്റ്റിൽ വെറും നാല് ഓവർ മാത്രമേ എറിഞ്ഞാണ് ആൻഡേഴ്സൺ പരിക്കേറ്റ് പുറത്തുപോയത്. തുടർന്ന് നടന്ന രണ്ടു ടെസ്റ്റിലും താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല.  കഴിഞ്ഞ മത്സരത്തിൽ ബെൻ സ്റ്റോക്സിന്റെ വിരോചിത പ്രകടനത്തിന്റെ പിൻബലത്തിൽ ആഷസ് പരമ്പരയിൽ സമനില പിടിച്ച ഇംഗ്ലണ്ടിന് ജെയിംസ് ആൻഡേഴ്സണിന്റെ വരവ് ആശ്വാസം നൽകുന്നതാണ്.

ഇന്നലെ ലങ്കഷെയറിന് വേണ്ടി ഡർഹാം സെക്കന്റ് ഇലവൻ ടീമിനെതിരെ ബൗൾ ചെയ്തിരുന്നു. 20 ഓവർ എറിഞ്ഞ ജെയിംസ് ആൻഡേഴ്സൺ ഒരു വിക്കറ്റും വീഴ്ത്തി. ഡർഹാം സെക്കന്റ് ഇലവനെതിരായ ചതുർദിന മത്സരത്തിൽ പരിക്കുകൾ ഒന്നും താരത്തിനെ അലട്ടിയില്ലെങ്കിൽ സെപ്റ്റംബർ നാലിന് തുടങ്ങുന്ന ഇംഗ്ലണ്ടിന്റെ ആഷസ് സ്‌ക്വാഡിൽ ആൻഡേഴ്സൺ ഇടം പിടിക്കുമെന്നാണ് കരുതപ്പെടുന്നത്.

Previous articleഅമേരിക്കൻ താരത്തെ വീഴ്ത്തി നിക്ക് ക്യൂരിയോസ് യു.എസ് ഓപ്പൺ രണ്ടാം റൗണ്ടിൽ
Next articleഹെഡ്മാസ്റ്റർ മുഹമ്മദ് റാഫി വീണ്ടും കേരള ബ്ലാസ്റ്റേഴ്സിൽ