വിശ്വരൂപം കാണിച്ചു നയോമി ഒസാക്ക, മൂന്നാം റൗണ്ടിലേക്ക് മുന്നേറി

- Advertisement -

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിൽ തന്റെ പൂർണ ഫോമിലേക്ക് ഉയർന്നു നയോമി ഒസാക്ക. രണ്ടാം റൗണ്ടിൽ സീഡ് ചെയ്യാത്ത കാമില ഗിറോഗിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നാലാം സീഡ് ആയ മുൻ ജേതാവ് ആയ ജപ്പാൻ താരം തകർത്തത്. ഇരു സെറ്റുകളിൽ ആയി എതിരാളിയുടെ സർവീസ് 4 തവണ ബ്രൈക്ക് ചെയ്ത ഒസാക്ക ആശയ സെറ്റ് 6-1 നും രണ്ടാം സെറ്റ് 6-2 നും ജയിച്ച് ആണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. പൂർണമായും ശാരീരിക ക്ഷമത തിരിച്ചു പിടിച്ച ഒസാക്ക എത്രമാത്രം അപകടകാരിയാരിക്കും എന്ന സൂചനയായി ഈ മത്സരം.

അതേസമയം 11 സീഡ് എലേന റൈയ്ബകിന രണ്ടാം റൗണ്ടിൽ പുറത്തായി. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ഷെൽബി റോജേഴ്‌സ് ആണ് 7-5, 6-1 എന്ന നേരിട്ടുള്ള സ്കോറിന് എലേനയെ അട്ടിമറിച്ചത്. സീഡ് ചെയ്യാത്ത മറ്റൊരു അമേരിക്കൻ താരമായ മാഡിസൻ 19 സീഡായ ഉക്രൈൻ താരം ഡയാനയെയും അട്ടിമറിച്ചു. 6-2, 6-3 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു അമേരിക്കൻ താരം ഉക്രൈൻ താരത്തെ മറികടന്നത്. 31 സീഡ് സെവസ്റ്റോവയും രണ്ടാം റൗണ്ടിൽ പുറത്തേക്കുള്ള വഴി കണ്ടു.

Advertisement