സ്കോട്ട് പാർക്കർ ഫുൾഹാമിനെ നയികുന്നത് തുടരും

- Advertisement -

ഫുൾഹാമിനെ പ്രീമിയർ ലീഗിലേക്ക് തിരികെ എത്തിച്ച സ്കോട്ട് പാർക്കറിന് ക്ലബ് പുതിയ കരാർ നൽകി. മൂന്ന് വർഷത്തെ പുതിയ കരാറിൽ സ്കോട്ട് പാർക്കർ ഒപ്പുവെച്ചു. 2019ൽ റെനിയേരി ക്ലബ് വിട്ടപ്പോൾ ഫുൾഹാമിന്റെ താൽക്കാലിക ചുമതലയേറ്റ പാർക്കർ പിന്നീട് ഫുൾഹാമിന്റെ സ്ഥിര പരിശീലകനായി മാറുകയായിരുന്നു‌. ഫുൾഹാമിനു വേണ്ടി 128 മത്സരങ്ങൾ കളിച്ച താരമാണ് പാർക്കർ.

ഫുട്ബോളിൽ നിന്ന് വിരമിക്കുന്ന സമയത്ത് ഫുൾഹാമിന്റെ ക്യാപ്റ്റൻ ആയിരുന്നു പാർക്കർ‌. പുതിയ കരാർ ഒപ്പുവെക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് എന്നും തനിക്കും ക്ലബിനും പരസ്പരം ഉള്ള വിശ്വാസമാണ് ഇത് കാണിക്കുന്നത് എന്നും പാർക്കർ പറഞ്ഞു. പ്രീമിയർ ലീഗിൽ തുടരുക മാത്രമല്ല ഫുൾഹാമിന്റെയും പാർക്കറിന്റെയും ലക്ഷ്യം. ആദ്യ പത്തിൽ എങ്കിലും എത്താൻ തന്നെ ഫുൾഹാം ശ്രമിക്കും.

Advertisement