മൂന്നാം സീഡ് പ്ലിസ്‌കോവയും യു.എസ് ഓപ്പണിൽ നിന്ന് പുറത്ത്

- Advertisement -

യു.എസ് ഓപ്പണിൽ ഒരേദിനം തന്നെ വനിത വിഭാഗത്തിലെ രണ്ടും മൂന്നും സീഡുകൾ പുറത്ത്. നേരത്തെ ചൈനീസ് താരത്തോട് തോറ്റ് രണ്ടാം സീഡ് ബാർട്ടി പുറത്തായെങ്കിൽ ഇത്തവണ മൂന്നാം സീഡും ചെക് താരവും ആയ കരോളിന പ്ലിസ്‌കോവയും നാലാം റൗണ്ടിൽ പുറത്തായി. ബ്രിട്ടീഷ് പ്രതീക്ഷ ആയ യൊഹാന കോന്റയാണ് ചെക് താരത്തെ തോൽപ്പിച്ചത്. ആദ്യ സെറ്റിൽ തുടക്കത്തിൽ ആധിപത്യം നേടിയ 16 സീഡായ കോന്റക്ക് എതിരെ നന്നായി കളിച്ച് തിരിച്ചു വന്ന പ്ലിസ്‌കോവ സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കി. എന്നാൽ ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷവും മികച്ച പോരാട്ടം നടത്തിയ കോന്റ രണ്ടാം സെറ്റ് 6-3 നു സ്വന്തമാക്കി മത്സരത്തിൽ ഒപ്പമെത്തി.

മൂന്നാം സെറ്റിൽ ഇരു താരങ്ങളും വാശിയോടെ പൊരുതിയപ്പോൾ മത്സരം കടുത്തു. എന്നാൽ നിർണായക സമയത്ത് നന്നായി കളിച്ച ബ്രിട്ടീഷ് താരം സെറ്റ് 7-5 നു സ്വന്തമാക്കി ക്വാട്ടർ ഫൈനലിലേക്ക് മുന്നേറി. അതേസമയം പുരുഷന്മാരിൽ ഗ്രിഗോർ ദിമിത്രോവും യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനലിൽ കടന്നു. ഓസ്‌ട്രേലിയയുടെ അലക്‌സ് ഡി മിനോറെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ദിമിത്രോവ് തോൽപ്പിച്ചത്. സ്‌കോർ 7-5, 6-3, 6-4.

Advertisement