യു.എസ് ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി അമേരിക്കൻ താരം ജെന്നിഫർ ബ്രാഡി

- Advertisement -

യു.എസ് ഓപ്പണിൽ സെമിഫൈനലിലേക്ക് മുന്നേറി അമേരിക്കൻ താരവും ഇരുപത്തി എട്ടാം സീഡുമായ ജെന്നിഫർ ബ്രാഡി. ഇരുപത്തി മൂന്നാം സീഡ് ആയ യൂലിയ പുറ്റിനെറ്റ്സെവയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് അമേരിക്കൻ താരം സെമിഫൈനൽ ഉറപ്പിച്ചത്. മത്സരത്തിൽ രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 5 തവണ ബ്രൈക്ക് ചെയ്ത ബ്രോഡി ആർതർ ആഷെയിൽ സമ്പൂർണ ആധിപത്യം പുലർത്തി.

മത്സരത്തിൽ ആറു ഏസുകൾ ഉതിർത്ത ബ്രാഡി 6-3, 6-2 എന്ന സ്കോറിന് ആണ് മത്സരത്തിൽ ജയം കണ്ടത്. രണ്ടാമത്തെ സർവീസുകളിൽ 72 ശതമാനം ജയം കണ്ടത് ആണ് ബ്രാഡിയെ എതിരാളിയിൽ നിന്നു വേറിട്ട് നിർത്തിയത്. സ്വപ്നസമാനമായ നേട്ടം സെമിഫൈനലിനും അപ്പുറം മുന്നോട്ട് കൊണ്ട് പോവാൻ ആവും അമേരിക്കൻ താരം ടൂർണമെന്റിൽ ഇനി ശ്രമിക്കുക. സെമിഫൈനലിൽ നാട്ടുകാരി ആയ ഷെൽബി റോജേഴ്‌സ്, ജപ്പാൻ താരവും നാലാം സീഡുമായ നയോമി ഒസാക്ക മത്സരവിജയിയെ ആവും ബ്രാഡി നേരിടുക.

Advertisement