യു.എസ് ഓപ്പണിൽ നിന്നു സെമിഫൈനൽ കാണാതെ ബോപ്പണ്ണ സഖ്യം പുറത്ത്

Wasim Akram

യു.എസ് ഓപ്പണിൽ പുരുഷ ഡബിൾസിൽ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി ഇന്ത്യൻ കനേഡിയൻ സഖ്യമായ രോഹൻ ബോപ്പണ്ണ, ഡെന്നിസ് ഷപോവലോവ് സഖ്യം. സീഡ് ചെയ്യാത്ത ജൂലിയൻ റോജർ, ഹോറിയ ടിക്കോ സഖ്യത്തോട് ആണ് ഇന്ത്യൻ കനേഡിയൻ സഖ്യം തോൽവി വഴങ്ങിയത്. 7-5, 7-5 എന്ന നേരിട്ടുള്ള സ്കോറിന് ആയിരുന്നു ബോപ്പണ്ണ സഖ്യത്തിന്റെ തോൽവി.

മത്സരത്തിൽ ഇരു ടീമുകളും ഏതാണ്ട് ഒപ്പത്തിനു ഒപ്പം നിൽക്കുന്നത് ആണ് അധിക സമയത്തും കണ്ടത്. എന്നാൽ ആദ്യ സെറ്റിലും രണ്ടാം സെറ്റിലും അവസാന സർവീസിൽ ബ്രൈക്ക് കണ്ടത്താൻ ആയത് ആണ് റോജർ, ഹോറിയ സഖ്യത്തിന് മത്സരത്തിൽ ജയം സമ്മാനിച്ചത്. മറ്റൊരു ഗ്രാന്റ് സ്‌ലാം എന്ന ബോപ്പണ്ണയുടെ സ്വപ്നത്തിനു ഇതോടെ അന്ത്യമായി. അതേസമയം ഈ നിരാശ മറന്നു സിംഗിൾസിൽ നാളെ സെമിഫൈനലിൽ കടക്കാൻ ആവും സ്പാനിഷ് താരം ബുസ്റ്റക്ക് എതിരെ ഡെന്നിസ് ഷപോവലോവിന്റെ ശ്രമം.