ഇന്ത്യയുടെ അങ്കിത റെയ്‌ന 2023 യുഎസ് ഓപ്പൺ യോഗ്യതാ റൗണ്ടിൽ അവസാന ഘട്ടത്തിലേക്ക് എത്തി. ഇനി ഒരു മത്സരം കൂടെ ജയിച്ചാൽ അങ്കിതയ്ക്ക് യു എസ് ഓപ്പൺ മെയിൻ ഇവന്റിലേക്ക് യോഗ്യത നേടാം. അങ്കിത ഒതുവരെ ഒരു ഗ്രാന്റ്സ്ലാമിന്റെയും മെയിൻ ഇവന്റിന്റെ ഭാഗമായിട്ടില്ല. സ്‌പെയിനിന്റെ അലിയോണ ബോൾസോവ സാഡോയ്‌നോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ന് അങ്കിത പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഒന്നാം നമ്പറായ റെയ്‌ന 6-4, 6-3 എന്ന സ്കോറിനായിരുന്നു ജയിച്ചത്.
ബോൾസോവയ്‌ക്കെതിരായ അങ്കിതയുടെ ആദ്യ വിജയമാണിത്. മുൻ മീറ്റിംഗുകളും അങ്കിത അവരോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടിരുന്നു. ഇത് രണ്ടാം തവണയാണ് അങ്കിത റെയ്‌ന ഏതെങ്കിലും ഗ്രാൻഡ് സ്ലാമിന്റെ ഫൈനൽ യോഗ്യതാ റൗണ്ടിൽ എത്തുന്നത്, രണ്ട് വർഷം മുമ്പ് ഓസ്‌ട്രേലിയൻ ഓപ്പണിലും അങ്കിത യോഗ്യത റൗണ്ടിന്റെ അവസാന റൗണ്ടിൽ എത്തിയിരുന്നു. ഡബ്ല്യുടിഎ റാങ്കിങ്ങിൽ 155-ാം സ്ഥാനത്തുള്ള സ്വീഡിഷ് പ്രതിഭ മിർജാം ബ്ജോർക്ലണ്ടിനെയാണ് അവസാന യോഗ്യതാ റൗണ്ടിൽ അങ്കിത നേരിടുക.