ടാറ്റ മഹാരാഷ്ട്ര മാസ്റ്റേഴ്‌സിൽ ബൊപ്പണ്ണയും അർജ്ജുനും അടങ്ങിയ ഇന്ത്യൻ സഖ്യവും പുറത്ത്

- Advertisement -

സ്വന്തം നാട്ടിലെ 250 മാസ്റ്റേഴ്‌സിൽ ഇന്ത്യക്ക് വീണ്ടും തിരിച്ചടി. ഇത്തവണ പുരുഷ ഡബിൾസിൽ ആണ് ഇന്ത്യൻ താരങ്ങൾ പൂനെ ടാറ്റ മഹാരാഷ്ട്ര 250 മാസ്റ്റേഴ്‌സിൽ നിന്ന് പുറത്ത് ആയത്. 39 കാരൻ രോഹൻ ബൊപ്പണ്ണയും യുവ പൂനെ താരം അർജുൻ കാദെയും അടങ്ങുന്ന സഖ്യം ഫ്രഞ്ച് താരങ്ങൾ ആയ ബെൻവാക് പൈരെ, അന്റോൺ വാങ് എന്നിവർ അടങ്ങിയ സഖ്യത്തോട് ആണ് തോൽവി വഴങ്ങിയത്. സിംഗിൾസിലെ ഒന്നാം സീഡ് കൂടിയാണ് പൈരെ. വൈൽഡ് കാർഡ് ആയിട്ടായിരുന്നു ഇന്ത്യൻ സഖ്യം ടൂർണമെന്റിനു എത്തിയത്.

ആദ്യ സെറ്റിൽ മികച്ച പ്രകടനം പുറത്ത് എടുത്ത ഇന്ത്യൻ സഖ്യം സെറ്റ് 6-3 നു സ്വന്തമാക്കി മത്സരത്തിൽ ആധിപത്യം നേടി. തുടർന്ന് രണ്ടാം സെറ്റിൽ തുടക്കത്തിൽ ബ്രൈക്ക് നേടിയ ഇന്ത്യൻ സഖ്യം ജയത്തിലേക്ക് ആണെന്ന് തോന്നി എങ്കിലും അവിടെ നിന്ന് ഫ്രഞ്ച് സഖ്യം തിരിച്ചു വന്നു. തിരിച്ചു ബ്രൈക്ക് ചെയ്ത ഫ്രഞ്ച് സഖ്യം രണ്ടാം സെറ്റ് 7-5 നു നേടി മത്സരം സൂപ്പർ ടൈബ്രെക്കറിലേക്ക് നീട്ടി. സൂപ്പർ ടൈബ്രെക്കറിൽ 10-7 ജയം കണ്ട ഫ്രഞ്ച് സഖ്യം ഇന്ത്യൻ സഖ്യത്തെ മറികടന്ന് അടുത്ത റൗണ്ടിലേക്ക് മുന്നേറി. നാളെ ഇന്ത്യൻ പ്രതീക്ഷയായ ലിയാൻഡർ പേസ് സഖ്യം പൂനെയിൽ കളത്തിൽ ഇറങ്ങുന്നുണ്ട്.

Advertisement