ടാറ്റ മഹാരാഷ്ട്ര ഓപ്പണിൽ ഇന്ത്യൻ താരം അർജുനനു തോൽവി,ഇന്ത്യൻ പ്രതീക്ഷയായ പ്രജ്നേഷ് ഗുണേഷരന് ജയം

Wasim Akram

ടാറ്റ മഹാരാഷ്ട്ര പുനെ മാസ്റ്റേഴ്സ് 250 യിൽ ആദ്യ മത്സരത്തിൽ ജയിച്ച് കയറി ഇന്ത്യൻ താരം പ്രജ്നേഷ് ഗുണേഷരൻ. ആദ്യ ദിനം ഇന്ത്യൻ പ്രതീക്ഷകൾ ആയ രാംകുമാറും ഇന്ത്യൻ ഒന്നാം നമ്പർ സുമിത് നംഗലും വീണെങ്കിലും അത്തരമൊരു കീഴടങ്ങലിന് പ്രജ്നേഷ് തയ്യാറായിരുന്നില്ല. തന്റെ ഏതാണ്ട് സമാന റാങ്ക് കാരൻ ആയ ജർമൻ താരം യാനിക് മാഡനു എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ഇന്ത്യൻ താരം ജയിച്ച് കയറിയത്.

രണ്ട് ടൈബ്രെക്കറുകൾ കണ്ട മത്സരത്തിൽ 7-6, 7-6 എന്ന സ്കോറിന് ആണ് പ്രജ്നേഷ് ജയിച്ച് റൗണ്ട് 16 ലേക്ക് മുന്നേറിയത്. മികച്ച പ്രകടനം പുറത്ത് എടുത്ത പ്രജ്നേഷ് ഇതോടെ ഇന്ത്യൻ പ്രതീക്ഷയായി ടൂർണമെന്റിൽ തുടരും എന്നത് ഇത്യൻ ആരാധകർക്ക് വലിയ ആശ്വാസം ആയി. ഇഞ്ചോടിഞ്ച് പോരാട്ടം ആയിരുന്നു മത്സരത്തിൽ കണ്ടത്. അതേസമയം പൂനെക്കാരൻ കൂടിയായ അർജുൻ കാദെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ചെക് താരം ആയ ജിരി വെസ്ലിയോട് 6-2, 6-4 എന്ന നേരിട്ടുള്ള സ്കോറുകൾക്ക് ആണ് അർജുൻ പരാജയപ്പെട്ടത്.