എടത്തനാട്ടുകര സെമി, വിവാദ ഗോൾ അനുവദിച്ചു, ടോസിൽ റോയൽ ട്രാവൽസ് ഫൈനലിൽ

- Advertisement -

എടത്തനാട്ടുകരയിലെ സെമി ഫൈനൽ പോരാട്ടത്തിൽ വിവാദ ഗോൾ അനുവദിച്ചു. കഴിഞ്ഞ ദിവസം നടന്ന രണ്ടാം പാദ സെമി ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോടും ലിൻഷാ മണ്ണാർക്കാടും തമ്മിലുള്ള പോരാട്ടം തർക്കം കാരണം നിർത്തിവെച്ചിരുന്നു. മത്സരം 1-1 എന്ന നിലയിൽ നിൽക്കുമ്പോൾ റോയൽ ട്രാവൽസ് നേടിയ ഗോളായിരുന്നു വിവാദത്തിൽ ആയത്.

റോയൽ ട്രാവൽസ് നേടിയ ഗോൾ ലൈൻ റഫറി ഓഫ് സൈഡ് ആദ്യ വിളിച്ചു എങ്കിലും മെയിൻ റെഫറി ഗോൾ വിധിച്ചപ്പോൾ ഓഫ് സൈഡ് അല്ലായെന്ന് ലൈൻ റഫറിയും തീരുമാനം മാറ്റി. ഇതിൽ പ്രതിഷേധിച്ച ലിൻഷാ മണ്ണാർക്കാട് താരങ്ങൾ കളിക്കാതെ കളം വിടുകയായിരുന്നു. സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ആണ് ഇപ്പോൾ ആ ഗോൾ അനുവദിച്ചത്. ഇതോടെ ആ മത്സരം റോയൽ ട്രാവൽസ് വിജയിച്ചതായി കണക്കാക്കി. ആദ്യ പാദ സെമി ലിൻഷയും വിജയിച്ചിരുന്നു.

തുടർന്ന് വിജയികളെ കണ്ടെത്താൻ വേണ്ടി ടോസ് നടത്തുകയും ആ ഭാഗ്യം റോയൽ ട്രാവൽസ് കോഴിക്കോടിന് ലഭിക്കുകയും ചെയ്തു. നാളെ നടക്കുന്ന ഫൈനലിൽ റോയൽ ട്രാവൽസ് കോഴിക്കോട് അൽ മദീനയെ നേരിടും.

Advertisement