റൊസാരിയോ ചലഞ്ചറിന്റെ ആദ്യ റൗണ്ടിൽ അർജന്റീനയുടെ റെൻസോ ഒലിവോയെ പരാജയപ്പെടുത്തി ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ തന്റെ 2025 ലെ കളിമൺ-കോർട്ട് സീസണിന് ശക്തമായ തുടക്കം കുറിച്ചു. ആദ്യ സെറ്റ് നഷ്ടപ്പെട്ട എട്ടാം സീഡായ നാഗൽ മികച്ച തിരിച്ചുവരവ് നടത്തി. ഹോം ഫേവറിറ്റിനെതിരെ 5-7, 6-1, 6-0 എന്ന സ്കോറിനാണ് വിജയം നേടിയത്.
നാഗൽ കഴിഞ്ഞ 13 ഗെയിമുകളിൽ 12 എണ്ണത്തിലും വിജയിച്ച് നല്ല ഫോമിലാണ്. ലോക 120-ാം നമ്പർ താരം തായ്‌വാനിലെ ചുൻ-ഹ്‌സിൻ സെങ്ങിനെതിരെയായിരിക്കും രണ്ടാം റൗണ്ടിൽ നാഗൽ ഇറങ്ങുക.