ഷാങ്ഹായ് മാസ്റ്റേഴ്‌സ് ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി ജാനിക് സിന്നർ കിരീടം നേടി. ജോക്കോവിചിനെ തന്റെ കരിയറിലെ നൂറാം കിരീടം നേടുന്നതിൽ നിന്ന് തടയാൻ സിന്നറിനായി. 23 കാരനായ ലോക ഒന്നാം നമ്പർ താരം 7-6 (7-4), 6-3 എന്ന സ്കോറിനാണ് വിജയിച്ചത്.
ജിമ്മി കോണേഴ്‌സിനും (109), റോജർ ഫെഡറർക്കും (103) ഒപ്പം 100 കിരീടങ്ങൾ നേടുന്ന മൂന്നാമത്തെ കളിക്കാരനാകാൻ ആണ് ജോക്കോവിച് ലക്ഷ്യമിടുന്നത്.
ഓസ്‌ട്രേലിയൻ ഓപ്പണിലും യുഎസ് ഓപ്പണിലും കിരീടം നേടിയ സിന്നർ ഈ വർഷം കളിച്ച 71 മത്സരങ്ങളിൽ 65ലും വിജയിച്ചു.