ദുബായ് ഓപണിൽ സാനിയ മിർസ പ്രീക്വാർട്ടറിൽ

- Advertisement -

ദുബായ് ഓപണിൽ സാനിയ മിർസാ സഖ്യം പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് രാവിലെ നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ സാനിയ മിർസ കാരൊലീൻ ഗാർസിയ സഖ്യം റഷ്യൻ താരമായ അല്ല കുദ്രയ്വ്ത്സേവ സ്ലോവനിയൻ താരമായ കത്രീന സെബോറ്റ്നിക് സഖ്യത്തെ ആണ് പരാജയപ്പെടുത്തിയത്. ശക്തമായ പോരാട്ടത്തിന് ഒടുവിൽ 6-4, 4-6, 10-8 എന്നീ സ്കോറിനായിരുന്നു സാനിയ സഖ്യത്തിന്റെ വിജയം.

പ്രീക്വാർട്ടറിൽ സൈസൈ ഷെങ്- ബാർബൊറ സഖ്യത്തെ ആകും സാനിയ നേരിടുക. നേരത്തെ ഓസ്ട്രേലിയൻ ഓപണിൽ നിന്ന് പരിക്ക് കാരണം പിന്മാറിയ സാനിയ ദുബായ് ഓപണിൽ കിരീടം ഉയർത്തി റാങ്കിംഗിൽ വലിയ കുതിപ്പ് നടത്താൻ ആകും ആഗ്രഹിക്കുന്നത്.

Advertisement