“ടീം ബസ്സിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ തങ്ങൾ കളി വിജയിച്ചു കഴിഞ്ഞിരുന്നു” – സിമിയോണി

- Advertisement -

ഇന്നലെ നടന്ന ലിവർപൂളിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയിക്കാൻ അത്ലറ്റിക്കോ മാഡ്രിഡിന്റെ ആരാധകർ ആണ് കാരണം എന്ന് പരിശീലകൻ സിമിയോണി. ഇന്നലെ ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിക്കാൻ അത്ലറ്റിക്കോ മാഡ്രിഡിനായിരുന്നു. ലിവർപൂളിനെ ഒരു ഷോട്ട് ടാർഗറ്റിലേക്ക് അടിക്കാൻ വരെ അത്ലറ്റിക്കോ വിട്ടിരുന്നില്ല. ഇന്നലത്തെ വിജയത്തിന്റെ പ്രധാന കാരണം ആരാധകർ ആണെന്ന് സിമിയോണി പറഞ്ഞു.

തന്റെ എട്ടു വർഷത്തെ അത്ലറ്റിക്കോ മാഡ്രിഡ് കരിയറിൽ താൻ ആരാധകരെ ഇങ്ങനെ കണ്ടിട്ടില്ല. അത്ര വലിയ പിന്തുണയാണ് അവർ ഇന്നലെ നൽകിയത്. സിമിയോണി പറഞ്ഞു. ഇന്നലെ ടീം ബസ് ഇറങ്ങിയപ്പോൾ തന്നെ കലീ തങ്ങൾ വിജയിച്ചു കഴിഞ്ഞിരുന്നു. അത്രയ്ക്ക് വലിയ പിന്തുണ ആണ് വഴിയിൽ ഉടനീളം ടീമിന് ലഭിച്ചത്. ഇത് കളിക്കാർക്ക് വലിയ ആത്മവിശ്വാസം ആണ് നൽകിയത് എന്നും സിമിയോണി പറഞ്ഞു.

Advertisement