പി എസ് ജിയെ വിമർശിച്ച് നെയ്മർ രംഗത്ത്

- Advertisement -

തന്റെ പരിക്കിനെ പി എസ് ജി കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിച്ച് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ രംഗത്ത്. തന്നെ അവസാന ചില മത്സരങ്ങളിൽ കളിപ്പിക്കാത്തതിനെ ആണ് നെയ്മർ വിമർശിച്ചത്. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ വൻ ശക്തികളായ ഡോർട്മുണ്ടിനെ നേരിടേണ്ടതിനാൽ അതിനു മുമ്പുള്ള മത്സരങ്ങളിൽ നെയ്മറിന് വിശ്രമം നൽകിയിരുന്നു. എന്നാൽ തനിക്ക് ആ മത്സരങ്ങൾ കളിക്കണം എന്നായിരുന്നു ആഗ്രഹം എന്ന് നെയ്മർ പറഞ്ഞു.

താനും ക്ലബുമായി ഇതു സംബന്ധിച്ച് സംസാരിച്ചു. ക്ലബിന് തന്നെ കളിപ്പിക്കാൻ ഭയമായിരുന്നു. എന്നാൽ തനിക്ക് കളിക്കണം എന്നായിരുന്നു എന്നും ടീമിന്റെ തീരുമാനത്തിന് താൻ എതിരായിരുന്നു എന്നും നെയ്മർ പറഞ്ഞു. കഴിഞ്ഞ മത്സരം കളിക്കാത്തത് കൊണ്ട് ഇന്നലെ ഡോർട്മുണ്ടിനെതിരെ തന്റെ മികവിലേക്ക് എത്താൻ തനിക്ക് ആയില്ല എന്നും നെയ്മർ പറഞ്ഞു. ഇന്നലെ ഡോർട്മുണ്ടിനോട് പി എസ് ജി പരാജയപ്പെട്ടിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ തിരിച്ചുവരാൻ ആകും എന്ന് നെയ്മർ പ്രതീക്ഷ പ്രകടിപ്പിച്ചു.

Advertisement