ബെംഗളൂരു ചലഞ്ചറിന്റെ ഫൈനലില്‍ കടന്ന് ലിയാണ്ടറും പങ്കാളിയും, ഫൈനലില്‍ ഇന്ത്യന്‍ എതിരാളികള്‍

ബെംഗളൂരു ചലഞ്ചര്‍ ഓപ്പണറിന്റെ ഡബിള്‍സ് ഫൈനലില്‍ കടന്ന് ലിയാണ്ടര്‍ പേസ്-മാത്യു എബ്ഡന്‍ കൂട്ടുകെട്ട്. ടൂര്‍ണ്ണമെന്റിന്റെ രണ്ടാം സീഡുകളെയാണ് ടീം പുറത്താക്കിയത്. മൂന്ന് സെറ്റ് പോരാട്ടത്തിനൊടുവില്‍ 6-4, 3-6, 10-7 എന്ന സ്കോറിനാണ് ജോനാഥന്‍ എര്‍ലിച്ച്-ആന്‍ഡ്രേ വാസിലെവസ്കി കൂട്ടുകെട്ടിനെ ലിയാണ്ടര്‍ സഖ്യം പരാജയപ്പെടുത്തിയത്.

ഫൈനലില്‍ ഇന്ത്യയുടെ തന്നെ പൂരവ് രാജ-രാംകുമാര്‍ കൂട്ടുകെട്ടിനെയാണ് പേസ് സഖ്യം നേരിടുക.