മിക്സഡ് ഡബിൾസിൽ സ്വർണവും വെള്ളിയും റഷ്യക്ക്, സ്വർണം നേടി റൂബ്ലേവ്/അനസ്ത്യാഷ്യ സഖ്യം

Wasim Akram

ഒളിമ്പിക്സിൽ ശക്തമായ ടീമുമായി വന്ന റഷ്യൻ ഒളിമ്പിക് കമ്മിറ്റിക്ക് മിക്സഡ് ഡബിൾസിൽ സ്വർണവും വെള്ളിയും. അവരുടെ യുവ സൂപ്പർ താരം ആന്ദ്ര റൂബ്ലേവ്,അനസ്ത്യാഷ്യ പവലചെങ്കോവ സാഖ്യമാണ് മറ്റൊരു റഷ്യൻ സഖ്യമായ അസ്ലൻ കാരസ്താവ്, എലെന വെർശിന സഖ്യത്തെ വീഴ്‌ത്തി സ്വർണം സ്വന്തം പേരിലാക്കിയത്. വിംബിൾഡൺ ഫൈനലിൽ പരാജയപ്പെട്ട അവർക്ക് ഈ പരാജയം മറ്റൊരു തിരിച്ചടിയായി.

ആദ്യ സെറ്റിൽ മികച്ച മുൻതൂക്കം ആണ് റൂബ്ലേവ്/അനസ്ത്യാഷ്യ സഖ്യം നേടിയത്. 6-3 സെറ്റ് നേടിയ അവർ മുൻതൂക്കം കണ്ടത്തി. രണ്ടാം സെറ്റിൽ 4-1 മുന്നിലായ ശേഷം പക്ഷെ അവർ സെറ്റിൽ ടൈബ്രേക്കർ വഴങ്ങി. ടൈബ്രേക്കറിലൂടെ സെറ്റ് പിടിച്ച അസ്ലൻ/എലെന സഖ്യം മത്സരം സൂപ്പർ ടൈബ്രേക്കറിലേക്ക് നീട്ടി. കടുത്ത പോരാട്ടം കണ്ട സൂപ്പർ ടൈബ്രേക്കറിൽ 13-11 എന്ന ആവേശകരമായ സ്കോറിന് ആണ് റൂബ്ലേവ്/അനസ്ത്യാഷ്യ സഖ്യം ജയം കണ്ടു സ്വർണം തങ്ങളുടെ പേരിലാക്കിയത്.