വാക്സിൻ എടുക്കാത്തതിനാൽ ജോക്കോവിച്ചിന് മയാമി ഓപ്പൺ നഷ്ടമാകും

Newsroom

ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിന് വരാനിരിക്കുന്ന മിയാമി ഓപ്പൺ നഷ്ടമാകും. 35കാരനായ ജോക്കോവിച്ചിന് വാക്സിൻ എടുക്കാത്തതിൽ ഇളവ് നൽകാൻ ആകില്ല എന്ന് ടൂർണമെന്റ് അധികൃതർ അറിയിച്ചു. ഇതേ കാരണത്തിന് ഇന്ത്യൻ വെൽസിൽ നടന്നുകൊണ്ടിരിക്കുന്ന മാസ്റ്റേഴ്സ് ഇവന്റുകളും താരത്തിന് നഷ്‌ടമായിരുന്നു.

ജോക്കോവിച് 23 03 18 11 29 38 285

“നൊവാക് ജോക്കോവിച്ചിന് ഇളവ് കൊടുക്കാൻ ഞങ്ങൾ ശ്രമിച്ചു, പക്ഷേ അത് നടന്നില്ല,” ടൂർണമെന്റ് ഡയറക്ടർ ജെയിംസ് ബ്ലേക്ക് പറഞ്ഞു. വാക്സിൻ എടുക്കാത്ത ആളുകളെ രാജ്യത്ത് പ്രവേശിക്കുന്നതിൽ അമേരിക്കയിൽ ഇപ്പോഴും വിലക്ക് നിലനിൽക്കുന്നുണ്ട്‌. 2022ലെ യുഎസ് ഓപ്പണും ജോക്കോവിചിന് നഷ്‌ടമായിരുന്നു.