സൗത്ത് കൊറിയയിൽ വച്ച് ഈ മാസം 12 മുതൽ 19 വരെ നടക്കുന്ന ഏഷ്യ പസഫിക് ടെന്നീസ് ടൂർണമെന്റിൽ ഇന്ത്യയെ. പ്രതിനിധീകരിച്ച് കേരളത്തിൽ നിന്നും നാലുപേർ പങ്കെടുക്കുന്നു. കൊയിലോൺ ടെന്നീസ് ക്ലബ് അംഗങ്ങളായ ഉദയഭാനു, റാം മോഹൻ, വിജു മാളിയേക്കൽ, ഷെരീഫ് തുടങ്ങിയവരാണ് ദക്ഷിണ കൊറിയയിലെ ജിയോൺബുക് നഗരത്തിലേക്ക് ത്രിവർണ്ണ പതാകയും കൈയ്യിലേന്തി പറക്കുന്നത്.
റാംകോ സിമന്റ്സ് ആണ് ഇവർക്ക് വേണ്ട സ്പോൺസർഷിപ്പ് നൽകിയിരിക്കുന്നത്. ദേശീയ വിജയികളായാണ് ഇവർ നാല് പേരും സൗത്ത് കൊറിയയിലേക്ക് പോകാൻ ഇവർ യോഗ്യത നേടിയത്. അന്താരാഷ്ട്ര മാസ്റ്റേഴ്സ് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിക്കുന്നത് വലിയ അഭിമാനമായി കാണുന്നു എന്നും, രാജ്യത്തിന് വേണ്ടി നല്ല കളി പുറത്തെടുക്കാൻ സാധിക്കും എന്ന ഉറച്ച വിശ്വാസമുണ്ടെന്നും ടീം മെമ്പർ ഷെരീഫ് അറിയിച്ചു. നാളെ നെടുമ്പാശേരിയിൽ നിന്നും പുറപ്പെടുന്ന ടീമിനെ സ്പോൺസർ ചെയ്തിരിക്കുന്നത് രാംകോ സിമന്റ്‌സ് ആണ്.