ഇന്ത്യൻ വെൽസിൻ്റെ ആദ്യ റൗണ്ടിൽ തന്നെ ബോട്ടിക് വാൻ ഡി സാൻഡ്‌സ്ചൽപ്പിനോട് പരാജയപ്പെട്ട് നൊവാക് ജോക്കോവിച്ച് പുറത്തായി. 6-2, 3-6, 6-1 എന്ന സ്‌കോറിനാണ് ഡച്ച് താരം ജയിച്ചത്. മുമ്പ് കാർലോസ് അൽകാരാസ്, റാഫേൽ നദാൽ എന്നിവരെ പരാജയപ്പെടുത്തിയിട്ടുള്ള ഡച്ച് താരം ജോക്കോവിച്ചിനെ കൂടെ തൻ്റെ ലിസ്റ്റിലേക്ക് ചേർത്തു.

ഈ തോൽവി ജോക്കോവിച്ചിൻ്റെ തുടർച്ചയായ മൂന്നാം തോൽവിയാണ്. 2018-ൽ ആണ് അവസാനമായി ജോക്കോവിച് ഇങ്ങനെ മൂന്ന് മത്സരങ്ങൾ തുടർച്ചയായി തോറ്റത്.