സെര്‍ബിയയ്ക്കെതിരെ ഡേവിസ് കപ്പില്‍ ലിയാണ്ടറില്ല

- Advertisement -

സെപ്റ്റംബറില്‍ സെര്‍ബിയയ്ക്കെതിരെ നടക്കുന്ന ഡേവിസ് കപ്പ് മത്സരങ്ങള്‍ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ആറ് താരങ്ങളെയാണ് ഇന്ന് AITA തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രഖ്യാപിച്ചത്. അതില്‍ ലിയാണ്ടര്‍ പേസിന്റെ പേരില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. യൂക്കി ബാംബ്രി, രാംകുമാര്‍ രാമനാഥന്‍, പ്രജ്നേഷ് ഗുണ്ണേശ്വരന്‍, രോഹന്‍ ബൊപ്പണ്ണ, ദിവിജ് ശരണ്‍, സാകേത് മൈനേനി എന്നിവരാണ് ടീമിലെ അംഗങ്ങള്‍.

ഏഷ്യന്‍ ഗെയിംസില്‍ നിന്ന് അവസാന നിമിഷം ലിയാണ്ടര്‍ പേസ് പിന്മാറിയിരുന്നു. തനിക്ക് ഒരു ഡബിള്‍സ് സ്പെഷ്യലിസ്റ്റ് താരത്തെ പങ്കാളിയായി നല്‍കാത്തതായിരുന്നു പേസിന്റെ പിന്മാറ്റത്തിനു കാരണം. ഇന്ത്യന്‍ ടീമില്‍ നിന്ന് അവസാന നിമിഷം പിന്മാറിയതിനെത്തുടര്‍ന്ന് ഇനി പേസിനെ ഡേവിസ് കപ്പില്‍ പരിഗണിക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ അസോസ്സിയേഷന്‍ എത്തിയിരിക്കുന്നുവെന്ന് വേണം ഈ തീരുമാനത്തില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

Advertisement