ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗറുടെ ടെസ്റ്റിമോണിയൽ മാച്ചിന്ന്, ബയേൺ ചിക്കാഗോ ഫയറിനെ നേരിടും

- Advertisement -

ബയേൺ മ്യൂണിക്കിന്റെ ഇതിഹാസ താരം ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗറുടെ ടെസ്റ്റിമോണിയൽ മാച്ച് ഇന്ന് നടക്കും. ഷ്വെയിൻസ്റ്റൈഗർ ബൂട്ടണിയുന്ന മേജർ ലീഗ് സോക്കർ ടീമായ ചിക്കാഗോ ഫയർ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനോടേറ്റു മുട്ടും. തന്റെ ചിക്കാഗോ ഫയറിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗോള്‍ നേടാന്‍ ബാസ്റ്റിന്‍ ഷ്വെയിന്‍സ്റ്റൈഗര്‍ക്ക് കഴിഞ്ഞിരുന്നു.

ന്യൂയോര്‍ക്ക് റെഡ് ബില്ലിനോട് തോറ്റ് മേജര്‍ ലീഗ് സോക്കര്‍ പ്ലേയ് ഓഫില്‍ പുറത്തയെങ്കിലും മികച്ച പ്രകടനമാണ് ചിക്കാഗോ ഫയര്‍ കാഴ്ചവെച്ചത്. 48 മത്സരങ്ങളില്‍ 7 അസിസ്റ് ഉള്‍പ്പടെ 7 ഗോളുകളാണ് ബാസ്റ്റിന്‍ ഷ്വെയിന്‍സ്റ്റൈഗറിന്റെ MLS സമ്പാദ്യം. ടെസ്റ്റിമോണിയൽ മാച്ചിൽ ഇരു ടീമുകൾക്കുമായി താരം ബൂട്ട് കെട്ടും.

2002 മുതൽ 2015 ബയേൺ മ്യൂണിക്കിന് വേണ്ടി കളിച്ച ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ 342  മാച്ചുകളിൽ നിന്നായി 68 ഗോളുകൾ നേടി. ബവേറിയന്മാരുടെ കൂടെ ഒട്ടേറെ കിരീടനേട്ടങ്ങൾ അദ്ദേഹം നേടി. മൂന്നു വേൾഡ് കപ്പിൽ കളിച്ച ഷ്വെയിൻസ്റ്റൈഗർ 2014ൽ വേൾഡ് കപ്പ് നേടിയ ജർമ്മൻ ടീം അംഗം കൂടിയാണ്. ജർമ്മനിക്കുവേണ്ടി 121 മത്സരങ്ങൾ കളിച്ച ഷ്വെയിൻസ്റ്റൈഗർ 24 ഗോളുകൾ നേടിയിട്ടുണ്ട്. തങ്ങളുടെ ” Fuss-ball-gott”(ഫുട്ബോൾ ഗോഡ്) നെ ബയേണിന്റെ ജേഴ്‌സിയിൽ അവസാനമായി കാണാൻ അലയൻസ് അറീനയിൽ ആരാധകർ കാത്തിരിക്കുകയാണ്.

Advertisement