സിൻസിനാറ്റി: ലോക മൂന്നാം നമ്പർ താരം ഇഗാ സ്വിയാടെക് സിൻസിനാറ്റി ഓപ്പൺ കിരീടം നേടി. തിങ്കളാഴ്ച രാത്രി നടന്ന ഫൈനലിൽ ഇറ്റാലിയൻ താരം ജാസ്മിൻ പാവോളിനിയെ നേരിട്ടുള്ള സെറ്റുകൾക്ക് (7-5, 6-4) പരാജയപ്പെടുത്തിയാണ് സ്വിയാടെക് തന്റെ ആദ്യ സിൻസിനാറ്റി ഓപ്പൺ കിരീടം സ്വന്തമാക്കിയത്.
ആദ്യ സെറ്റിൽ 0-3ന് പിന്നിൽ പോയതിന് ശേഷം ഇഗ ശക്തമായി തിരിച്ചുവരുകയായിരുന്നു. സ്വിയാടെക്കിന്റെ കരിയറിലെ 24-ാമത്തെ സിംഗിൾസ് കിരീടമാണിത്.