ഫുട്ബോൾ പുനരാരംഭിച്ച് രണ്ടാഴ്ച ആകും മുമ്പ് ലാലിഗയിൽ ഒരു പരിശീലകന്റെ പണി പോയി

- Advertisement -

ഫുട്ബോൾ പുനരാരംഭിച്ച് ആഴ്ച രണ്ടാകും മുമ്പ് ലാലിഗയിൽ ഒരു പരിശീകന്റെ പണി പോയിരിക്കുകയാണ്‌. റയൽ ബെറ്റിസിന്റെ പരിശീലകനായ റുബി ഫെറെറിനെ ക്ലബ് പുറത്താക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന ലാലിഗ മത്സരത്തിൽ അത്ലറ്റിക് ബിൽബാവോയോട് പരാജയപ്പെട്ടതോടെയാണ് ക്ലബ് ഈ കടുത്ത തീരുമാനം എടുത്തത്.

ഇപ്പോൾ ലാലിഗയിൽ പതിനാലാം സ്ഥാനത്താണ് ബെറ്റിസ് ഉള്ളത്. 30 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ 34 പോയന്റ് മാത്രമെ ക്ലബിനുള്ളൂ. ക്ലബിനെ റിലഗേഷൻ ഭീഷണിയിലേക്ക് തള്ളി വിടാൻ ആവാത്തത് കൊണ്ടാണ് ക്ലബ് ഇപ്പോൾ ഇങ്ങനെയൊരു തീരുമാനം എടുത്തിരിക്കുന്നത്. ഇനി സീസൺ അവസാനം വരെ ബെറ്റിസിന്റെ സ്പോർടിങ് ഡയറക്ടറായ അലക്സിസ് ട്രുഹിലോ ആകും ക്ലബിനെ നയിക്കുക. ബെറ്റിസിനായി 200ൽ അധികം ഫുട്ബോൾ മത്സരങ്ങൾ കളിച്ചിട്ടുള്ള മുൻ താരമാണ് അലക്സിസ്.

Advertisement