ജൈൽസ് സിമോണ് മഹാരാഷ്ട്ര ഓപ്പൺ

സ്ഥലവും പേരും മാറി പുതിയ ദേശത്തേക്ക് കുടിയേറിയ പഴയ ചെന്നൈ ഓപ്പൺ ഇപ്പോഴത്തെ റ്റാറ്റാ മഹാരാഷ്ട്ര ഓപ്പൺ കിരീടം ഫ്രഞ്ച് താരം ജൈൽസ് സിമോണ്. ഫൈനലിൽ ടൂർണമെന്റിലെ രണ്ടാം സീഡും സൗത്താഫ്രിക്കൻ താരവുമായ കെവിൻ ആൻഡേഴ്‌സണെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സിമോൺ കിരീടം നേടിയത്.

2015 ൽ കിരീടം നേടിയ ശേഷം ആദ്യമായാണ് സിമോൺ ഒരു എടിപി ടൂർണമെന്റ് വിജയിക്കുന്നത്. സെമിയിൽ ഒന്നാം സീഡും നിലവിലെ ചാമ്പ്യനുമായിരുന്ന ക്രൊയേഷ്യയുടെ മരിയൻ സിലിച്ചിനെ അട്ടിമറിച്ചാണ് സിമോൺ ഫൈനലിൽ പ്രവേശിച്ചത്‌. അതേ മികവ് ഇന്നും തുടർന്നതോടെ കരിയറിൽ ആദ്യമായി കെവിനെ തോൽപ്പിച്ച് കിരീടവും സിമോൺ സ്വന്തമാക്കി. സ്‌കോർ (7-6, 6-2).

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകാർലോസ് ടെവസ് അർജന്റീനയിൽ തിരിച്ചെത്തി
Next articleഹോപ്മാൻ കപ്പ് സ്വിറ്റ്സർലാന്റിന്