കാർലോസ് ടെവസ് അർജന്റീനയിൽ തിരിച്ചെത്തി

കാർലോസ് ടെവസ് ചൈനീസ് സൂപ്പർ ലീഗിൽ നിന്നും അർജന്റീനയിലേക്ക്. ചൈനീസ് സൂപ്പർ ലീഗ് ക്ലബായ ഷാങ്ഹായ് ഷെൻഹുവ കരാർ റദ്ദാക്കിയതിനെ തുടർന്നാണ് ടെവസ് തിരിച്ച് ബൊക്ക ജൂനിയേഴ്‌സിലേക്ക് മടങ്ങുന്നത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി താരമായ ടെവസ് ഒരു വർഷത്തേക്ക് കൂടിയുണ്ടായിരുന്നു കരാർ വെട്ടിച്ചുരുക്കിയാണ് തിരിച്ചെത്തുന്നത്. 2016 ഡിസംബറിലാണ് ടെവസ് ചൈനയിലേക്ക് കാലം മാറ്റിച്ചവിട്ടിയത്. എന്നാൽ 20 മത്സരങ്ങളിൽ നിന്നും നാല് ഗോളുകൾ മാത്രമേ താരത്തിന് നേടാനായുള്ളു. പ്രീമിയർ ലീഗിൽ ഏഴുവർഷം കളിച്ച ടെവസ് ഇരു ടീമുകൾക്ക് വേണ്ടിയും കിരീടങ്ങൾ നേടിയിട്ടുണ്ട്. യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് നേടിയ ടീമിലംഗമായിരുന്നു.
2001 ൽ ബൊക്ക ജൂനിയേഴ്‌സിലൂടെയാണ് ടെവസ് തന്റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് കൊരിന്ത്യൻസിലെത്തിയ ടെവസ് വെസ്റ്റ് ഹാമിലൂടെ പ്രീമിയർ ലീഗിലെത്തി. പിന്നീട് യുണൈറ്റഡിൽ എത്തിയ ടെവസ് റെഡ് ഡെവിൾസിനോടൊപ്പം രണ്ടു സീസണുകളിലായി 19 ഗോളുകളും നേടി . പിന്നീട് സിറ്റിയിലേക്ക് ചേക്കേറിയ ടെവസ് സിറ്റിക്ക് വേണ്ടി 58 ഗോളുകളും നേടി. പ്രീമിയർ ലീഗ് വിട്ട് യുവന്റസിനൊപ്പം സീരി എ യിലും ടെവസ് കളിച്ചു. രണ്ടു ഇറ്റാലിയൻ ടൈറ്റിലുകളും നേടിയ താരം പിന്നീട് ജന്മനാട്ടിലേക്ക് തിരിച്ചു പറന്നു. ബൊക്ക ജൂനിയേഴ്‌സിലേക്കുള്ള ടെവെസിന്റെ രണ്ടാം വരവാണ് ഇന്നത്തേത്. നാല് രാജ്യങ്ങളിലായി എട്ടു ലീഗ് ടൈറ്റിലുകൾ സ്വന്തമാക്കാൻ ടെവെസിന് സാധിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്വന്തം ഗ്രൗണ്ടിൽ മിനർവയോട് തോറ്റ് ഗോകുലം കേരള
Next articleജൈൽസ് സിമോണ് മഹാരാഷ്ട്ര ഓപ്പൺ