വനിത ഡബിൾസിൽ അമേരിക്കൻ സഖ്യത്തോട് തോറ്റ് സാനിയ മിർസ സഖ്യം ഫ്രഞ്ച് ഓപ്പണിൽ നിന്നു പുറത്ത്

തന്റെ കരിയറിലെ അവസാന സീസണിൽ വനിത ഡബിൾസിൽ ഫ്രഞ്ച് ഓപ്പൺ റൗണ്ട് ഓഫ് 16 ൽ പുറത്തായി സാനിയ മിർസ സഖ്യം. സാനിയ മിർസയും ചെക് താരം ലൂസിയും അടങ്ങുന്ന പത്താം സീഡ് എട്ടാം സീഡ് ആയ അമേരിക്കൻ സഖ്യം കൊക്കോ ഗോഫ്, ജെസിക്ക പെഗ്യുല സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് പരാജയപ്പെട്ടത്.

സിംഗിൾസ് ക്വാർട്ടർ ഫൈനലിന് ശേഷം പങ്കാളിക്ക് ഒപ്പം മത്സരത്തിനു എത്തിയ ഗോഫ് സഖ്യം 6-4, 6-3 എന്ന നേരിട്ടുള്ള സ്കോറിന് മത്സരം സ്വന്തം പേരിലാക്കി. 2 തവണ മാത്രം ബ്രൈക്ക് നേടിയ സാനിയ സഖ്യത്തെ 4 തവണയാണ് അമേരിക്കൻ സഖ്യം ബ്രൈക്ക് ചെയ്തത്. പങ്കാളി മികവ് കാട്ടിയെങ്കിലും സാനിയ മിർസക്ക് പതിവ് മികവിലേക്ക് ഉയരാൻ ആയില്ല. ഇതോടെ ഫ്രഞ്ച് ഓപ്പണിനോട് കൂടിയാണ് ഇതിഹാസ സമമായ കരിയറിന് ശേഷം ഇന്ത്യൻ ഇതിഹാസം സാനിയ മിർസ വിട പറഞ്ഞത്.