ആറ് മുംബൈ സിറ്റി താരങ്ങൾ ക്ലബ് വിട്ടു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ സിറ്റി എഫ്‌സിയുടെ ആറ് താരങ്ങൾ ക്ലബ് വിടുക ആണെന്ന് ക്ലബ് ഇന്ന് ഔദ്യോഗികമായി അറിയിച്ചു. മുഹമ്മദ് റാക്കിപ്, ഇഗോർ അംഗുലോ, ഡീഗോ മൗറീഷ്യോ, കാസിയോ ഗബ്രിയേൽ, ബ്രാഡൻ ഇൻമാൻ, വിക്രം സിംഗ് എന്നിവരാണ്ക്ലബ് വിട്ടത്‌. ഈ ആറ് താരങ്ങളുടെയും കരാർ ഇന്നത്തോടെ അവസാനിച്ചിരുന്നു.
20220531 183915
ഡിഫൻഡറായ റാകിപ് കഴിഞ്ഞ സീസണിൽ 4 മത്സരങ്ങൾ മാത്രമെ കളിച്ചിരുന്നുള്ളൂ‌. അംഗുളോ 19 മത്സരങ്ങൾ കളിക്കുകയും 10 ഗോളും 2 അസിസ്റ്റും സംഭാവന നൽകുകയും ചെയ്തിരുന്നു. മൗറീസിയോ ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയിരുന്നു. യുവതാരം വിക്രം സിംഗും 3 ഗോളുകൾ കഴിഞ്ഞ സീസണിൽ നേടിയിരുന്നു.