സിലിച്ചിനെ വീഴ്ത്തി കാസ്പർ റൂഡ് കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനലിൽ, ഫൈനലിൽ നദാൽ അക്കാദമി താരം നദാലിന് എതിരെ

നോർവെ ടെന്നീസിന് വലിയ പ്രതീക്ഷകൾ നൽകി കാസ്പർ റൂഡ് ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ. കരിയറിലെ ആദ്യ ഗ്രാന്റ് സ്‌ലാം ഫൈനൽ ആണ് 23 കാരനായ താരത്തിന്. എട്ടാം സീഡ് ആയ കാസ്പർ റൂഡ് 33 കാരനായ മുൻ ഗ്രാന്റ് സ്‌ലാം ജേതാവും ഇരുപതാം സീഡും ആയ മാരിൻ സിലിച്ചിനെ ആണ് സെമിയിൽ തോൽപ്പിച്ചത്. ക്രൊയേഷ്യൻ താരത്തെ ആദ്യ സെറ്റ് കൈവിട്ട ശേഷം ആണ് കാസ്പർ റൂഡ് തോൽപ്പിച്ചത്. ആദ്യ സെറ്റ് 6-3 നു നേടിയ സിലിച്ച് ഈ സെറ്റിൽ മികച്ച പ്രകടനം ആണ് നടത്തിയത്.

20220604 022018

രണ്ടാം സെറ്റിൽ എന്നാൽ തിരിച്ചു വന്ന കാസ്പർ റൂഡ് ബ്രൈക്ക് കണ്ടത്തി 6-4 നു രണ്ടാം സെറ്റ് നേടി മത്സരത്തിൽ തിരിച്ചു വന്നു. മത്സരത്തിനു ഇടയിൽ പരിസ്‌ഥിതി തീവ്രവാദി കളത്തിൽ ഇറങ്ങിയത് കളി 15 മിനിറ്റ് നിർത്തിവക്കാൻ കാരണം ആയി. ഇടവേള പക്ഷെ റൂഡിനെ ബാധിച്ചില്ല. മൂന്നാം സെറ്റ് 6-2 നു നേടിയ റൂഡ് നാലാം സെറ്റും സമാനമായ സ്കോറിന് നേടി ഫൈനൽ ഉറപ്പിച്ചു. മത്സരത്തിൽ 16 ഏസുകൾ ഉതിർത്ത റൂഡ് 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണ ബ്രൈക്ക് കണ്ടത്തി. 4 വർഷം മുമ്പ് 19 മത്തെ വയസ്സിൽ റാഫേൽ നദാൽ അക്കാദമിയിൽ ചേർന്ന നദാൽ ആരാധകൻ കൂടിയായ കാസ്പർ റൂഡ് ഫൈനലിൽ റാഫേൽ നദാലിനെ ആണ് നേരിടുക എന്നത് കൗതുകം നൽകുന്ന വസ്തുതയാണ്.