പതിനെട്ടാം വയസ്സിൽ സ്വപ്ന ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് കൊക്കോ ഗോഫ്, ഗൺ ആക്രമണങ്ങൾക്ക് എതിരെ പ്രതികരിച്ചും താരം

ഫ്രഞ്ച് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി 18 സീഡ് 18 കാരിയായ അമേരിക്കൻ താരം കൊക്കോ ഗോഫ്. സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം മാർട്ടിന ട്രവിഷാനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഗോഫ് വീഴ്ത്തിയത്. 2004 ൽ 17 കാരിയായ മരിയ ഷറപ്പോവ വിംബിൾഡൺ ഫൈനലിലേക്ക് മുന്നേറിയ ശേഷം ഒരു ഗ്രാന്റ് സ്‌ലാം ഫൈനലിലേക്ക് മുന്നേറുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഗോഫ്.

Screenshot 20220602 223823

ഇറ്റാലിയൻ താരത്തിന് എതിരെ 6-3, 6-1 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ഗോഫ് തോൽപ്പിച്ചത്. 6 തവണയാണ് 2 തവണ ബ്രൈക്ക് വഴങ്ങിയ ഗോഫ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. മത്സര ശേഷം ഗൺ ആക്രമണങ്ങൾ അവസാനിപ്പിക്കണം എന്നും സമാധാനം വേണം എന്നും ക്യാമറയിൽ കുറിച്ച ഗോഫ് തന്റെ നിലപാടും വ്യക്തമാക്കി. ഫൈനലിൽ തുടർച്ചയായ 34 മത്സരങ്ങളും ആയി വരുന്ന ലോക ഒന്നാം നമ്പർ ഇഗ സ്വിയറ്റകിന് എതിരെ ഗോഫിന് അത്ഭുതം കാണിക്കാൻ ആവുമോ എന്നു കണ്ടറിയണം.