രാജകീയം ബ്രണ്ടന്‍ കിംഗ്, രണ്ടാം ജയം നേടി വെസ്റ്റിന്‍ഡീസ്

Sports Correspondent

Brandonking
Download the Fanport app now!
Appstore Badge
Google Play Badge 1

നെതര്‍ലാണ്ട്സിനെതിരെ രണ്ടാം മത്സരത്തിലും വിജയം നേടി വെസ്റ്റിന്‍ഡീസ്. ആതിഥേയരെ 48.3 ഓവറിൽ 214 റൺസിന് എറി‍ഞ്ഞൊതുക്കിയ വിന്‍ഡീസ് ഒരു ഘട്ടത്തിൽ 99/5 എന്ന നിലയിലായിരുന്നുവെങ്കിലും ബ്രണ്ടന്‍ കിംഗ് പുറത്താകാതെ നേടിയ 91 റൺസിന്റെ ബലത്തിൽ വെസ്റ്റിന്‍ഡീസ് 5 വിക്കറ്റ് വിജയം നേടുകയായിരുന്നു.

118 റൺസാണ് കിംഗും കേസി കാര്‍ട്ടിയും ചേര്‍ന്ന് ആറാം വിക്കറ്റിൽ നേടിയത്. വെസ്റ്റിന്‍ഡീസ് ക്യാമ്പിൽ പരാജയ ഭീതി വന്ന ഘട്ടത്തിലാണ് ഈ കൂട്ടുകെട്ട് രക്ഷയ്ക്കെത്തിയത്. കാര്‍ട്ടി 43 റൺസുമായി പുറത്താകാതെ നിന്നു.

നേരത്തെ അകീൽ ഹൊസൈന്‍ നേടിയ 4 വിക്കറ്റാണ് നെതര്‍ലാണ്ട്സിനെ 214 റൺസിലൊതുക്കിയത്. 68 റൺസ് നേടിയ എഡ്വേര്‍ഡ്സ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ മാക്സ് ഒദൗദ് 51 റൺസും വിക്രംജിത്ത് സിംഗ് 46 റൺസും നേടി.

ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 101 റൺസ് നേടിയ ശേഷമാണ് നെതര്‍ലാണ്ട്സിന്റെ തകര്‍ച്ച.