ഫ്രഞ്ച് ഓപ്പൺ പുരുഷ ഡബിൾസ് സെമിഫൈനലിൽ പരാജയം നേരിട്ടു ഇന്ത്യയുടെ രോഹൻ ബോപ്പണ്ണയും ഡച്ച് താരം മറ്റ്വെ മിഡൽകൂപ് സഖ്യം. പതിനാറാം സീഡ് ആയ ബോപ്പണ്ണ സഖ്യത്തെ പന്ത്രണ്ടാം സീഡ് ആയ ഡച്ച് താരം ജീൻ ജൂലിയൻ റോജർ, എൽ സാവോദർ താരം മാർസെലോ അരവാലോ സഖ്യം ആണ് തോൽപ്പിച്ചത്.
മൂന്നു സെറ്റ് പോരാട്ടത്തിന് ഒടുവിൽ സൂപ്പർ ടൈബ്രേക്കറിൽ ആണ് ബോപ്പണ്ണ സഖ്യം പരാജയം സമ്മതിച്ചത്. ആദ്യ സെറ്റ് ബോപ്പണ്ണ സഖ്യം 6-4 നു നേടിയപ്പോൾ രണ്ടാം സെറ്റ് അവർ 6-3 നു കൈവിട്ടു. മൂന്നാം സെറ്റിൽ മത്സരം കടുത്തപ്പോൾ സെറ്റ് സൂപ്പർ ടൈബ്രേക്കറിലേക്ക്. ഒടുവിൽ 10-8 നു സൂപ്പർ ടൈബ്രേക്കറിൽ ബോപ്പണ്ണ സഖ്യം പരാജയം സമ്മതിക്കുക ആയിരുന്നു.