വിവാദ പ്രസ്താവനക്ക് ഫ്രഞ്ച് ഓപ്പൺ ഡയറക്ടർ അമേലി മൗറസ്മോ മാപ്പു പറഞ്ഞു

ഫ്രഞ്ച് ഓപ്പൺ ഡയറക്ടർ അമേലി മൗറസ്മോ തന്റെ വിവാദ പ്രസ്താവനക്ക് മാപ്പു പറഞ്ഞും സ്ത്രീകളുടെ മത്സരങ്ങൾ പുരുഷന്മാരുടെ മത്സരങ്ങൾ പോലെ ആകർഷണീയമല്ലെന്ന് പറഞ്ഞതിന് ആണ് അമേലി ക്ഷമാപണം നടത്തിയത്. ഫ്രഞ്ച് ഓപ്പൺ മത്സരങ്ങളുടെ സമയക്രമത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി ആയായിരുന്നു വിവാദ പ്രസ്താവന വന്നത്. രാത്രി മത്സരങ്ങളിൽ ബഹുഭൂരിപക്ഷവും പുരുഷന്മാരുടെ മത്സരമായിരുന്നു. ഇതിനെ മാധ്യമങ്ങൾ ചോദ്യം ചെയ്തപ്പോൾ ആണ് അമേലി മൗറിസ്മോ ഈ ഉത്തരം നൽകിയത്.

“ഞാൻ നടത്തിയ അഭിപ്രായങ്ങൾ തെറ്റായ രീതിയിൽ ആഖ്യാനം ചെയ്യപ്പെട്ടു എന്ന് അവർ പറഞ്ഞു. ഞാൻ പറഞ്ഞതിൽ വിഷമം തോന്നിയ കളിക്കാരോട് ക്ഷമ ചോദിക്കുന്നു എന്നും മൗറിസ്മോ പറഞ്ഞു.

എന്നെ അറിയുന്ന ആളുകൾക്ക് എന്നെ അറിയാം. ഞാൻ തുല്യാവകാശങ്ങൾക്കും വനിതാ ടെന്നീസിനും വേണ്ടിയുള്ള ഒരു വലിയ പോരാളിയാണെന്ന് അവർക്ക് അറിയാമെന്ന് ഞാൻ കരുതുന്നു. എന്നും മൗറിസ്മോ പറഞ്ഞു.