ഫ്രീ ട്രാൻസ്ഫറിൽ അലാബയെ സ്വന്തമാക്കാൻ യുവന്റസ്

Img 20201011 164609
- Advertisement -

ബയേൺ മ്യൂണിച്ച് താരമായ ഡേവിഡ് അലാബയുടെ ബയേണുമായുള്ള കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കാൻ ഇരിക്കുകയാണ്. അലാബ ഇതുവരെ ആയി ബയേണുമായി കരാർ ചർച്ചകൾ ആരംഭിച്ചിട്ടില്ല. താരം കരാർ പുതുക്കില്ല എന്നാണ് റിപ്പോർട്ടുകൾ. ജനുവരിയോടെ അലാബ ഫ്രീ ഏജന്റായി മാറും. ആ അവസരം മുതലെടുക്കാൻ ആണ് യുവന്റസ് ഉദ്ദേശിക്കുന്നത്.

ഫ്രീ ഏജന്റായ താരങ്ങളെ ടീമിൽ എത്തിക്കുന്നതിൽ പ്രത്യേക മികവ് യുവന്റസിന് ഉണ്ട്. നിരവധി താരങ്ങളെ യുവന്റസ് ഇങ്ങനെ അവസാന സീസണുകളിൽ സൈൻ ചെയ്തിരുന്നു. അലാബയുമായും ഇപ്പോൾ യുവന്റസ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ജനുവരിയിൽ അലാബയെ യുവന്റസ് സൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ട് എന്ന് ടുട്ടു സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. അവസാന 12 വർഷങ്ങക്കായി ബയേണിന് ഒപ്പം ഉള്ള താരമാണ് അലാബ.

Advertisement