ആരാധകർക്ക് നിരാശ, ഫ്രഞ്ച് ഓപ്പണിൽ നിന്ന് ഫെഡറർ പിന്മാറി

- Advertisement -

ഫ്രഞ്ച് ഓപ്പൺ ടെന്നിസിൽ നിന്ന് ഇതിഹാസ താരം റോജർ ഫെഡറർ പിന്മാറി. 39 വയസുകാരനായ താരം ശാരീരിക പരിമിതികൾ ചൂണ്ടികാണിച്ചാണ് പിന്മാറിയത്. 2 തവണ ശസ്ത്രക്രിയക്ക് വിധേയമായ കാലിലെ പരിക്കാണ് താരം പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

ഈ വർഷാവസാനം 40 തികയുന്ന താരം എന്നും വിമ്പിൽഡൻ ആണ് തന്റെ പ്രധാന ലക്ഷ്യം എന്ന് വ്യക്തമാക്കിയിരുന്നു. 3 മത്സരങ്ങൾ തനിക്ക് ലഭിച്ചതിൽ തൃപ്തൻ ആണെന്നും പരിക്കിൽ നിന്ന് മടങ്ങി വരുന്ന താൻ പെട്ടെന്ന് വീണ്ടും കൂടുതൽ ശരീരത്തെ പുഷ് ചെയ്യുന്നത് ശെരിയല്ല എന്നുമാണ് താരം തന്റെ ട്വീറ്റിലൂടെ വ്യക്തമാക്കിയത്. ഫ്രഞ്ച് ഓപണിന് മുൻപ് 16 മാസത്തിനിടെ കേവലം 3 മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്.

Advertisement