വാൻ ബിസാകയെ സെന്റർ ബാക്കായി മാറ്റാനുള്ള ആലോചനയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്

20210606 203528
Source: Twitter
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് റൈറ്റ് ബാക്കായ ആരോൺ വാൻ ബിസാകയെ സെന്റർ ബാക്കായി മാറ്റാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കും. മാഞ്ചസ്റ്റർ യുണൈറ്റഡുമായി അടുത്ത വൃത്തങ്ങൾ ആണ് വാൻ ബിസാകയെ മാറ്റാനുള്ള യുണൈറ്റഡ് ശ്രമങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്തു വിടുന്നത്. വാൻ ബിസാകയുടെ ഡിഫൻസിലെ മികവും അറ്റാക്കിലെ പോരായ്മകളും കണക്കിലെടുത്താണ് ഈ തീരുമാനം.

വരുന്ന പ്രീസീസണിൽ വാൻ ബിസാകെയെ റൈറ്റ് സെന്റർ ബാക്കായി ഇറക്കാനാണ് ഒലെ ആലോചിക്കുന്നത്. ടാക്കിളുകൾ നടത്താനുള്ള ബിസാകയുടെ കഴിവും വേഗതയും ആണ് താരത്തെ സെന്റർ ബാക്കാൻ ശ്രമിക്കാൻ കാരണം. ട്രിപ്പിയറിനെയോ അല്ലായെങ്കിൽ മറ്റൊരു അറ്റാക്കിംഗ് റൈറ്റ് ബാക്കിനെയോ കൊണ്ടു വന്ന് ബിസാകയെ മഗ്വയറിനൊപ്പം സെന്റർ ബാക്കാക്കുക ആണ് ഒലെയുടെ ലക്ഷ്യം. എന്നാൽ ഇത് എത്ര വിജയിക്കും എന്നത് വ്യക്തമല്ല. യുണൈറ്റഡ് മഗ്വയറിന് പങ്കാളിയായി ഒരു പുതിയ സെന്റർ ബാക്കിനെ അന്വേഷിക്കിന്നുണ്ട്.

Advertisement