കിരീട നേട്ടത്തിന് പിറകെ റോജർ ഫെഡറർ തന്നെ അഭിനന്ദിച്ചു എന്നു ഫെലിക്‌സ്

കരിയറിലെ ആദ്യ എ.ടി.പി കിരീടം എ.ടി.പി മാസ്റ്റേഴ്സ് 500 ആയ റോട്ടർഡാം ഓപ്പണിൽ നേടിയതിന്റെ പിറകെ തന്നെ ഇതിഹാസ താരം റോജർ ഫെഡറർ അഭിനന്ദിച്ചത് ആയി യുവ കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയാസ്മെ. 8 എ.ടി.പി ഫൈനൽ പരാജയങ്ങൾക്ക് ശേഷമാണ് താരം റോട്ടർഡാമിൽ കിരീടം നേടിയത്.

സ്റ്റഫനോസ് സിറ്റിപാസിനെ വീഴ്ത്തി ആയിരുന്നു കനേഡിയൻ താരത്തിന്റെ കരിയറിലെ ആദ്യ എ.ടി.പി കിരീട നേട്ടം. ജയത്തിന് ശേഷം ഫെഡറർ തനിക്ക് അഭിനന്ദനങ്ങൾ നേർന്നു കൊണ്ടു സന്ദേശം അയച്ചു എന്നാണ് ഫെലിക്‌സ് വ്യക്തമാക്കിയത്. ഒരേ ദിവസം പിറന്നാൾ ആഘോഷിക്കുന്ന താരങ്ങൾ കൂടിയാണ് ഇരുവരും. ഫെഡറർ ആരാധകൻ കൂടിയാണ് ഫെലിക്‌സ്.