ഹാബെർഗിനു മുൻപ് പരിക്കിൽ നിന്നും മോചിതനാവുമെന്ന് ഡൊമിനിക് തീം

- Advertisement -

ഹാംബർഗ് ടൂറിന് മുൻപ് കളിക്കളത്തിലേക്ക് തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു ലോക ഏഴാം നമ്പർ താരം ഡൊമിനിക് തീം. വിംബിൾഡണിൽ ആദ്യ റൗണ്ടിനിടെ പുറം വേദന മൂലമാണ് ഡൊമിനിക് തീം പുറത്തു പോയത്. ആദ്യ റൗണ്ടിൽ ക്രിപ്റ്റസ് മാർക്കോസിനെതിരെ 6-4 7-5 2-0 എന്ന സ്കോറിന് പിന്നിൽ നിൽകുമ്പോൾ ആയിരുന്നു ഡൊമിനിക് തീം പിന്മാറിയത്.

ഈ മാസം 21 മുതലാണ് ഹാംബര്ഗ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. അതിനു മുന്പ് തന്നെ പരിക്ക് പൂര്‍ണമായും ഭേദമാവും എന്ന പ്രതീക്ഷയിലാണു താനെന്നും പരിക്ക് മൂലം കളിച്ചത് കൊണ്ട് യാതൊരു ഗുണവുമില്ല എന്ന് മനസിലായത് കൊണ്ടാണ് വിംബിൾഡണിൽ മത്സരത്തിനിടെ പിന്മാറിയത് എന്നും തീം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement