സ്പാനിഷ് വിങ്ങർ ഇനി ബെംഗളൂരു എഫ് സിയുടെ വിങ്ങിൽ

- Advertisement -

ബെംഗളൂരു എഫ് സി പുതിയ സീസണായി സ്പെയിനിൽ നിന്നും ഒരു വിങ്ങറെ ടീമിൽ എത്തിച്ചിരിക്കുകയാണ്. സ്പാനിഷ് വിങ്ങറായ സിസ്കോ ഹെർണാണ്ടസ് ആണ് ബെംഗളൂരു എഫ് സിയിൽ ചേർന്നത്. സ്പാനിഷ് ക്ലബായ അത്ലറ്റിക്കോ ബെലാറസിൽ നിന്നാണ് താരം ബെംഗളൂരു എഫ് സിയിലേക്ക് എത്തുന്നത്. ബെംഗളൂരുവിന്റെ പുതിയ പരിശീലകൻ കാർലോസിന്റെ ആദ്യ വിദേശ സൈനിംഗ് കൂടിയാണ് ഹെർണാണ്ടസ്.

31കാരനായ താരം മല്ലോർക്ക എഫ് സിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. അത്ലറ്റിക്കോ ബെലാരസിൽ അവസാന രണ്ട് സീസൺ കളിച്ച താരം അവിടെ 53 മത്സരങ്ങളിൽ നിന്നായി 16 ഗോളുകളും നേടിയിട്ടുണ്ട്. സ്പാനിഷ് ക്ലബുകളായ റീയുസ്, ജിമ്നാസ്റ്റിറ്റ എന്നീ ക്ലബുകൾക്കായും താരം മുമ്പ് കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement