താരങ്ങൾക്ക് കൊറോണ ബാധിച്ചതിൽ ജ്യോക്കോവിച്ചിനു ഉത്തരവാദിത്വമുണ്ട് എന്നു ഡാൻ ഇവാൻസ്

- Advertisement -

ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച് മുൻ കൈ എടുത്ത് നടത്തിയ അഡ്രിയ ടൂറിന് ഇടയിൽ ദിമിത്രോവ്, കോരിക്ക് എന്നിവർക്ക് കൊറോണ വൈറസ് ബാധിച്ചതിൽ ജ്യോക്കോവിച്ചിനു ഉത്തരവാദിത്വം ഉണ്ടെന്നു പറഞ്ഞു ബ്രിട്ടീഷ് ഒന്നാം നമ്പർ താരം ഡാൻ ഇവാൻസ് അഭിപ്രായപ്പെട്ടു. എല്ലാവർക്കുമുള്ള പാഠമാണ് ഇതെന്ന് ആന്റി മറെ പ്രതികരിച്ചപ്പോൾ രൂക്ഷ വിമർശനം ആയിരുന്നു നിക്ക് ക്രഗറിയോസ് ഉയർത്തിയത്. വളരെ മോശം മാതൃക ആണ് ടൂർണമെന്റ് സൃഷ്ടിച്ചത് എന്നു കൂടി കൂട്ടിച്ചേർത്തു ഡാൻ.

നിലവിൽ ദിമിത്രോവ്, കോരിക്ക് എന്നിവർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ സിലിച്ച്, റൂബ്ലേവ്, സെരവ് എന്നിവരുടെ ഫലം നെഗറ്റീവ് ആണ്. എങ്കിലും ഇവരൊക്കെ നിലവിൽ ക്വാരന്റീനിൽ ആണ്. അതേസമയം ടെസ്റ്റ് റിസൾട്ട് കാത്തിരിക്കുക ആണ് നൊവാക് ജ്യോക്കോവിച്ച്. താരങ്ങൾ ഒരു സാമൂഹിക അകലമോ, അധികൃതരുടെ നിർദേശങ്ങളോ പാലിക്കാതെ ടൂർണമെന്റിൽ എത്തിയത് വലിയ വിവാദം ആയിരുന്നു. എ. ടി. പി താരങ്ങളുടെ കൗൺസിൽ പ്രസിഡന്റ് കൂടിയായ ജ്യോക്കോവിച്ചിനു കൂടുതൽ ഉത്തരവാദിത്വം ആവാമായിരുന്നു എന്നു പറഞ്ഞ ഇവാൻസ് പാർട്ടി ഒക്കെ നടത്തി ആഘോഷമാക്കാൻ കൊറോണ വൈറസ് ഒരു തമാശ അല്ലെന്നും ഓർമ്മിപ്പിച്ചു.

Advertisement