പി എസ് ജിയുടെ മൂനിയർ ഡോർട്മുണ്ടിലേക്ക്

- Advertisement -

പി എസ് ജിയുടെ വിശ്വസ്ഥനായ താരം തോമസ് മുനിയർ ക്ലബ് വിടുന്നു. ഡോർട്മുണ്ടാണ് താരവുമായി കരാറിൽ എത്തിയിരിക്കുന്നത്. ഈ സീസൺ അവസാനത്തോടെ മുനിയറിന്റെ കരാർ അവസാനിക്കുകയാണ്‌. അതുകൊണ്ട് തന്നെ താരം ഫ്രീ ഏജന്റായാകും ഡോർട്മുണ്ടിലേക്ക് എത്തുക. 28കാരനായ താരം 2016 മുതൽ പി എസ് ജിക്കായാണ് കളിക്കുന്നത്.

പി എസ് ജിക്ക് ഒപ്പം 9 കിരീടങ്ങൾ മുനിയർ നേടിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടിയ ബെൽജിയൻ ടീമിന്റെ പ്രധാന താരവുമായിരുന്നു മുനിയർ. ബെൽജിയം ദേശീയ ടീമിനു വേണ്ടി ഇതുവരെ നാൽപ്പതിൽ അധികം മത്സരങ്ങൾ മുനിയർ കളിച്ചിട്ടുണ്ട്. ജർമ്മനിയിലും താരം മികവ് തെളിയിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Advertisement