അഗ്വേറോയ്ക്ക് പരിക്ക്, സീസൺ നഷ്ടമായേക്കും

- Advertisement -

മാഞ്ചസ്റ്റർ സിറ്റിക്ക് അത്ര നല്ല ദിവസമല്ല‌ അവരുടെ സ്ട്രൈക്കറായ അഗ്വേറോയ്ക്ക് ഇന്നലെ ഏറ്റ പരിക്ക് സാരമുള്ളതാണ് എന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള പറയുന്നു. പരിക്ക് ആശങ്ക നൽകുന്നു എന്നും അഗ്വേറോ നീണ്ട കാലം പുറത്തിരുന്നേക്കും എന്ന് പെപ് ഗ്വാർഡിയോള പറയുന്നു. ഇന്നലെ ബേർൺലിക്ക് എതിരായ മത്സരത്തിൽ ആയിരുന്നു അഗ്വേറോയ്ക്ക് പരിക്കേറ്റത്. താരത്തെ പരിക്കേറ്റ ഉടനെ തന്നെ സബ്സ്റ്റിട്യൂട്ട് ചെയ്തിരുന്നു.

നീണ്ട കാലമായി അഗ്വേറോയെ മുട്ടിന്റെ പരിക്ക് അലട്ടുന്നുണ്ടായിരുന്നു എന്നും അതുകൊണ്ട് തന്നെ അതേ സ്ഥലത്ത് പരിക്കേറ്റത് വലിയ ആശങ്ക നൽകുന്നു എന്നും ഗ്വാർഡിയോള പറയുന്നു. ഈ പരിക്ക് അഗ്വേറോയ്ക്ക് ബാക്കിയുള്ള സീസൺ തന്നെ നഷ്ടപ്പെടുത്തിയേക്കും‌. എന്നാൽ എത്ര കാലം പുറത്തിരിക്കും എന്ന് പറയാൻ താൻ ഡോക്ടർ അല്ല എന്ന് ഗ്വാർഡിയോള പറഞ്ഞു.

Advertisement