ഡേവിസ് കപ്പില്‍ ഇന്ത്യയ്ക്ക് ഡബിള്‍സില്‍ ജയം

ആദ്യ രണ്ട് സിംഗിള്‍സ് മത്സരങ്ങളിലും ഇറ്റലിയോട് തോറ്റുവെങ്കിലും ഡബിള്‍സില്‍ വിജയം നേടി ഇന്ത്യന്‍ സഖ്യം രോഹന്‍ ബൊപ്പണ്ണയും ദിവിജ് ശരണം. ബെറേട്ടിനി-ബൊലെല്ലി സഖ്യത്തിനോട് ആദ്യ സെറ്റ് കൈവിട്ടുവെങ്കിലും അടുത്ത രണ്ട് സെറ്റുകളും നേടി ഇന്ത്യന്‍ ജോഡി തിരിച്ചുവരികയായിരുന്നു. 4-6, 6-3, 6-4 എന്ന സ്കോറിനാണ് ഇന്ത്യന്‍ താരങ്ങളുടെ ജയം. ഇന്ത്യ നിലവില്‍ 1-2നു പിന്നിലാണ്. രണ്ട് റിവേഴ്സ് സിംഗിള്‍സ് മത്സരങ്ങളാണ് അവശേഷിക്കുന്നത്.

ഇന്നലെ നടന്ന സിംഗിള്‍സ് മത്സരങ്ങളില്‍ രാംകുമാര്‍ രാമനാഥനും പ്രജ്നേഷ് ഗുണ്ണേശ്വരനും തങ്ങളുടെ മത്സരങ്ങളില്‍ പരാജയപ്പെട്ടു. അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഇനി ഇറ്റലിയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം നേടാനാകൂ.

Previous articleക്വാർട്സ് പിന്നെയും പാതിവഴിക്ക് ഇറങ്ങിപോയി, ഷൂട്ടേഴ്സ് പടന്ന കേരള പ്രീമിയർ ലീഗിലേക്ക്
Next articleറാങ്കിംഗിൽ ഇന്ത്യ പിറകോട്ട് പോകും, ഖത്തർ കുതിക്കും