ഇന്ത്യൻ വെൽസിൽ ബൊപ്പണ്ണക്ക് കിരീടം, 43ആം വയസ്സിൽ ചരിത്രം കുറിച്ചു

Newsroom

Updated on:

43-ാം വയസ്സിൽ ഇന്ത്യൻ വെൽസ് പുരുഷ ഡബിൾസ് കിരീടം നേടിയതോടെ രോഹൻ ബൊപ്പണ്ണ ചരിത്രം കുറിച്ചിരിക്കുകയാണ്‌. എടിപി മാസ്റ്റേഴ്സ് 1000 ചാമ്പ്യനാകുന്ന ഏറ്റവും പ്രായം കൂടിയ താരമായി ബൊപ്പണ്ണ മാറി. ഒന്നാം റാങ്കുകാരായ നെതർലൻഡ്‌സിന്റെ വെസ്‌ലി കൂൾഹോഫ്-ബ്രിട്ടനിന്റെ നീൽ സ്‌കുപ്‌സ്‌കി സഖ്യത്തെ 6-3, 2-6, 10-8 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ആണ് ബൊപ്പണ്ണയും അദ്ദേഹത്തിന്റെ പങ്കാളിയായ ഓസ്‌ട്രേലിയയുടെ മാത്യു എബ്‌ഡനും ഇന്ന് കിരീടം ഉയർത്തിയത്.

ബൊപ്പണ്ണ 23 03 19 11 50 22 459

ഇരുവരും ഒരുമിച്ചുള്ള രണ്ടാം കിരീടമാണിത്. ബൊപ്പണ്ണയുടെ മുൻ പങ്കാളി കൂടിയായ കാനഡയുടെ ഡാനിയൽ നെസ്റ്ററിന്റെ പേരിൽ ആയിരുന്നു പ്രായം കൂടിയ ATP 1000 ചാമ്പ്യനുള്ള മുൻ റെക്കോർഡ്‌.