ഓസ്‌ട്രേലിയൻ ഓപ്പണിൻ്റെ ആദ്യ റൗണ്ടിൽ ഇന്ത്യയുടെ സുമിത് നാഗൽ തോൽവി നേരിട്ടു,ൽമ് 26-ാം സീഡ് ആയ ചെക്ക് താരം തോമാസ് മച്ചാക്കിനോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നാഗൽ പരാജയപ്പെട്ടത്. 3-6, 1-6, 5-7 എന്ന സ്കോറിനാണ് മത്സരം അവസാനിച്ചത്.

രണ്ട് സെറ്റുകൾക്ക് പിന്നിലായെങ്കിലും, മൂന്നാമത്തേതിൽ നാഗൽ പ്രതിരോധം കാണിച്ചു. 3-0, 4-1 വരെ മുന്നിൽ നിന്നും, കൂടാതെ 5-3 ൻ്റെ മുൻതൂക്കം വരെ നിലനിർത്തി. എന്നിരുന്നാലും, നിർണായകമായ അവസരങ്ങൾ പരിവർത്തനം ചെയ്യുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. മച്ചാച് ഒരു തിരിച്ചുവരവ് നടത്തി വിജയം പൂർത്തിയാക്കി.
ഈ തോൽവിയോടെ, എടിപി ടോപ്പ് 100 റാങ്കിംഗിൽ നിന്ന് സുമിത് നാഗൽ പുറത്താകും.