ലോക മൂന്നാം നമ്പർ താരം ജെസീക്ക പെഗുല ഓസ്ട്രേലിയൻ ഓപ്പൺ റൗണ്ട് ഓഫ് 16ലേക്ക് മുന്നേറി. 6-0, 6-2 എന്ന സ്‌കോറിന് ഇമ്മ് മാർട്ട കോസ്‌റ്റ്യുക്കിനെ തകർത്ത് ആണ് ജെസിക അവസാന 16ലേക്ക് എത്തിയത്. മെൽബൺ പാർക്കിലേക്ക് അവസാന രണ്ട് തവണ എത്തിയപ്പോഴും ജെസിക്ക പെഗുല ക്വാർട്ടർ ഫൈനലിലെത്തിയിരുന്നു. ഇനി ഞായറാഴ്ച 2021 ലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ബാർബോറ ക്രെജിക്കോവയെ തോൽപ്പിച്ചാൽ തുടർച്ചയായ മൂന്നാം തവണയും ജെസികയ്ക്ക് ക്വാർട്ടർ ഉറപ്പിക്കാം. വെറും 65 മിനിറ്റ് കൊണ്ടായിരുന്നു പെഗുല ഒന്ന് കോസ്റ്റ്യുകിനെ തോൽപ്പിച്ചത്.