കൊക്കോ ഗൗഫ് പ്രീ ക്വാർട്ടർ ഫൈനലിലേക്ക്!!

Picsart 23 01 20 11 54 33 946

അമേരിക്കൻ യുവതാരം കൊക്കോ ഗൗഫ് ഓസ്ട്രേലിയൻ ഓപ്പൺ പ്രീ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ 6-3, 6-2 എന്ന സ്‌കോറിന് സഹ അമേരിക്കൻ താരം ബെർണാഡ പെറയെ ആണ് ഗൗഫ് വീഴ്ത്തി, കരിയറിലെ രണ്ടാം തവണ ആണ് താരം ഓസ്ട്രേലിയൻ ഓപ്പണിം റൗണ്ട് ഓഫ് 16ൽ എത്തുന്നത്. 2020ലും ഗൗഫ് നാലാം റൗണ്ടിലെത്തിയിരുന്നു.

ഗൗഫ് 23 01 20 11 54 45 452

കഴിഞ്ഞ റൗണ്ടിൽ എമ്മ റഡെകനുവിനെ ആയിരുന്നു ഗൗഫ് പരാജയപ്പെടുത്തിയത്. ഈ സീസണിൽ ഇതുവരെ കളിച്ച 8 മത്സരങ്ങളും 16 സെറ്റും വിജയിച്ച് ഗൗഫ് അപാര ഫോമിൽ ആണുള്ളത്.